പത്രപ്രവർത്തകൻ സുനിൽ കൊടുവഴന്നൂർ അന്തരിച്ചു

eiJ5WJH57675

നഗരൂർ കൊടുവഴന്നൂർ കടമുക്ക് ശ്രീകൃഷ്ണ വിലാസത്തിൽ കെ സുനിൽകുമാർ(41) അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ നടക്കും. കൃഷ്ണപിള്ള – ലളിതമ്മ ദമ്പതികളുടെ മകനാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ സി യൂണിറ്റിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.

ഏറെക്കാലം പത്രപ്രവർത്ത നരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സുനിൽ നിലവിൽ ചിറയിൻകീഴ് നോബിൾ സ്കൂളിലെ അധ്യാപകനാണ്. മാതൃഭൂമി ആറ്റിങ്ങൽ ലേഖകനായി നിരവധി വർഷക്കാലം പ്രവർത്തിച്ചിരുന്നു. സാഹിത്യകാരൻ കൂടിയായിരുന്നു സുനിൽ. എഴുത്താപ്പ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ബിന്ദുവാണ് സുനിലിന്റെ ഭാര്യ.
ഏക മകൻ ആര്യൻ വിദ്യാർത്ഥിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!