സാരിയുടുക്കാം ഈസിയായി; ആദ്യ ‘റെഡി ടു വെയർ’ കൈത്തറി സാരി പുറത്തിറക്കി ട്രാവൻകൂർ ക്ലസ്റ്റർ

IMG-20230527-WA0020

കേരളത്തിന് അകത്തും പുറത്തും ഏറെ ആരാധകരുള്ള കൈത്തറി സാരിക്ക് ഇനി പുത്തൻ മുഖം. കൈത്തറി മേഖലയിലെ ആദ്യ റെഡി ടു വെയർ’ സാരി വിപണിയിൽ എത്തിച്ചിരിക്കുകയാണ് ട്രാവൻകൂർ നേമം ഹാൻഡ്‌ലൂം ക്ലസ്റ്റർ. സാരിയുടെ ലോഞ്ച് കനകക്കുന്നിൽ നടക്കുന്ന എൻ്റെ കേരളം മേളയിലെ ബി ടു ബി പവലിയനിൽ നടന്നു. വി. ജോയി എം.എൽ.എ അസിസ്റ്റന്റ് കളക്ടർ റിയാ സിംഗിന് നൽകി ഉദ്ഘാടനം ചെയ്തു.

യുവാക്കൾക്കിടയിൽ കൈത്തറി സാരിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും, കൈത്തറി വിപണിയെ കൂടുതൽ സജീവമാക്കുന്നതിനും വേണ്ടിയാണ് ട്രാവൻകൂർ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ‘റെഡി ടു വെയർ’ എന്ന പുത്തൻ ആശയം പരിചയപ്പെടുത്തിയത്. സംരംഭകയും ഫാഷൻ ഡിസൈനറുമായ മൈസയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. കസവ് സാരികൾക്ക് പുറമെ വിവിധ കളർ സാരികളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. നേമം ട്രാവൻകൂർ ടെക്സ് ഷോറൂമിൽ നിലവിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വില്പനയും ഉടൻ ആരംഭിക്കും.

ജില്ലയിലെ ചെറുകിട സംരംഭങ്ങളുടെ വിവിധ ഉൽപ്പന്നങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു.16 വയസ്സുകാരൻ ഫത്തായുടെ ഓൾ ഫോർ യു കമ്പനി പുറത്തിറക്കിയ ‘ടാബിയ’ ഹാൻഡ് മെയ്ഡ് സോപ്പ്, പള്ളിച്ചൽ മെറ്റൽ ആർട്സ് നിർമ്മിച്ച ടൈറ്റാനിയം ഗോൾഡ് സ്റ്റെയിൻലസ് സ്റ്റീൽ ലെറ്റർ റിലീസ്, ഫ്രീസിയ ഹാൻഡ്മെയ്ഡ് സോപ്പ് എന്നിവയും പുറത്തിറക്കി.

എന്റെ കേരളം മെഗാ മേളയിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ ബി ടു ബി മീറ്റ് ഏരിയയിൽ നടന്ന പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത്ത് എസ്., മാനേജർ ശരത് പി. എസ്, വിവിധ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!