കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ

പാങ്ങോട് : വാമനപുരം റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടറും സംഘവും പാങ്ങോട് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ രണ്ടു പേരെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. അംബേദ്കർ കോളനി, ദർപ്പക്കാട്, നസീമ മൻസിലിൽ മുഹമ്മദ്‌ മൊയ്‌ദീന്റെ മകൻ അബ്ദുള്ള, കടയ്ക്കൽ, ചിങ്ങേലി ഫർസാന മൻസിലിൽ ഫൈസലിന്റെ  മാഹീൻ എന്നിവരെയാണ് പിടികൂടിയത്.  KL 24S 5366 നമ്പർ ബജാജ് പൾസർ വാഹനത്തിൽ 75ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ട് വന്നതിനു NDPS വകുപ്പ് പ്രകാരംകേസ് എടുത്തു. പ്രിവന്റീവ് ഓഫീസർ പീതാംബരൻ പിള്ള, സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിബിൻ, സജീവ് കുമാർ, ദിലീപ് കുമാർ, ഡ്രൈവർ ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!