വർക്കല : “കിസാക് വർക്കല” യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷത വഹിച്ചു. സി. പ്രസന്നകുമാർ, എ. മുഹമ്മദ് കബീർ, എം. നവാസ് എന്നിവർ സംസാരിച്ചു.
വർക്കല ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും എസ്.എസ്. എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ മെമെന്റോ നൽകി അനുമോദിച്ചു. ഐ.എസ് ഷംസുദ്ദീൻ അനുസ്മരണം ശരണ്യ സുരേഷ് നടത്തി. മജീഷ്യൻ ഹാരിസ് താഹ പാരിപ്പള്ളി പരിസ്ഥിതി സൗഹൃദ മാജിക് അവതരിപ്പിച്ചു. ‘കിസാക് ‘ സെക്രട്ടറി വി. മണിലാൽ സ്വാഗതവും കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.