കാഞ്ഞിരപള്ളി അമൽജ്യോതി കോളേജിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ എച്ച് ആർ ഡി കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാർച്ച് കോളേജിനു മുന്നിൽ അവസാനിച്ചു. തുടർന്നു ചേർന്ന ധർണ്ണ എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമൽ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്കൽ,വിജിത്, സോനു എന്നിവർ പങ്കെടുത്തു.

								
															
								
								
															
				
