Search
Close this search box.

കെജിഒഎ വർക്കല ഏരിയ വനിത കമ്മിറ്റി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഔഷധമുറ്റം’പരിപാടി സംഘടിപ്പിച്ചു.

IMG-20230607-WA0045

കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ( കെജിഒഎ) വർക്കല ഏരിയ വനിതാകമ്മിറ്റി പരസ്‌ഥിതി ദിനത്തോടനുബന്ധിച്ച് പള്ളിക്കൽ ഗവ ആയുർവേദ ഡിസ്‌പെൻസറിയിൽ ഔഷധ സസ്യങ്ങൾ വെച്ച് പിടുപ്പിച്ചും ഔഷധത്തോട്ട നിർമാണത്തിനായി ചെടിച്ചട്ടികളും ഔഷധ സ സ്യങ്ങളും നൽകിയും പരിസ്ഥിതി ദിനം ആഘോഷിച്ചു.

കെ ജി ഒ എ വർക്കല ഏരിയ പ്രസിഡന്റും ഇടവ ഗവ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറുമായ ഡോ രശ്മി ആർ ജെ അദ്ധ്യ ക്ഷയായ ചടങ്ങിന്റെ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഹസീന നിർവഹിച്ചു.
കെ ജി ഒ എ വർക്കല ഏരിയ വനിത കമ്മിറ്റി കൺവീനറും പള്ളിക്കൽ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറുമായ ഡോ ഈന. ഡി സ്വാഗതവും,പള്ളിക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മാധവൻ കുട്ടി, കെ ജി ഒ എ സംസ്‌ഥാന കൗൺസിലർമാരായ അജയകുമാർ,ഡോ ഹിഷാം,കെ ജി ഒ എ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ സഖാവ് ലിംന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ചടങ്ങിൽ ഔഷധ സസ്യങ്ങളും ചെടിച്ചട്ടികളും ആയുർവേദ ഡിസ്‌പെൻസറിക്കു കൈമാറുകയും ഔഷധ തോട്ട നിർമാണത്തിനായി തുടർപ്രവർത്തനങ്ങൾ ഉൾപ്പെടെ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!