കല്ലമ്പലം : മണമ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മേലേവിള പുത്തൻകോട് പ്രദേശത്തു 200ഓളം വീടുകളിൽ കേന്ദ്ര ജലജീവൻ പദ്ധതിയിൽ 2023 മാർച്ച് മാസം കണക്ഷൻ കൊടുക്കുകയും ജൂൺ മാസം ആയിട്ടും ഒരു തുള്ളി ജലം പോലും ലഭ്യമായിട്ടില്ലെങ്കിലും ഈ മാസം തന്നെ ബില്ല് അടയ്ക്കുവാൻ ജനങ്ങൾക്ക് നോട്ടീസ് എത്തി തുടങ്ങിയെന്ന് നാട്ടുകാർ . വാട്ടർ അതോറിറ്റി അധികാരികളോട് ചോദിക്കുമ്പോൾ വ്യക്തമായ മറുപടി ലഭ്യമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.