പള്ളിക്കലിൽ കൊലപാതകശ്രമക്കേസിൽ പ്രതി അറസ്റ്റിൽ

eiRSRUB58087

പള്ളിക്കലിൽ കൊലപാതകശ്രമക്കേസിൽ പ്രതി അറസ്റ്റിൽ.പള്ളിക്കൽ മൂതല സ്വദേശി അരുൺ നിവാസിൽ ദിനുക്കുട്ടൻ എന്ന് വിളിക്കുന്ന അരുൺ കുമാറിനെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

പള്ളിക്കൽ മൂതലയിൽ മധ്യവയസ്കനെ മൺവെട്ടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂൺ 10നു വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അരുൺ കുമാറിന്റെ ആക്രമണത്തിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരിക്ക് പറ്റിയ പള്ളിക്കൽ സ്വദേശി അബ്ദുൽ ഷുക്കൂർ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് പറ്റിയ അബ്ദുൽ ഷുക്കൂർ വാടകയ്ക്ക് കൊടുത്ത വീടിന്റെ സമീപം വന്ന് അരുൺ കുമാർ സ്ഥിരമായി ബഹളം വെക്കുന്നത് പറഞ്ഞു വിലക്കിയതിലുള്ള വിരോധമാണ് പ്രതി ആക്രമിക്കാനുള്ള കാരണം.

പള്ളിക്കൽ സി. ഐ. ശ്രീജേഷ്, എസ്. ഐ. സഹിൽ എം, എസ് ഐ അജയകുമാർ, എഎസ്ഐ അനിൽ കുമാർ, എസ്. സി. പി. ഒ ബിനു, സിപിഒ ഉഷാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!