സഞ്ചാര സ്വാതന്ത്ര്യത്തിനായി ജാഥ നടത്തിയ പാത അടച്ചു പൂട്ടാനുള്ള നീക്കം പ്രാകൃതം – എൻ.എസ്.എസ്

IMG-20230617-WA0124

വർക്കല : “സഞ്ചാര സ്വാതന്ത്ര്യം ജന്മാവകാശം”എന്നു പ്രഖ്യാപിച്ചു കൊണ്ട് മന്നത്തു പത്മനാഭൻ നടത്തിയ ജാഥ ശിവഗിരിയിലേക്കു സഞ്ചരിച്ച പാരിപ്പള്ളി- വർക്കല -ശിവഗിരി റോഡ് അടച്ചു പൂട്ടാനുള്ള ദേശീയ പാത അധികാരികളുടെ നീക്കം പ്രാകൃതമാണെന്നും വികസനത്തിന്റെ പേര് പറഞ്ഞ് പൊതു ജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള നീക്കത്തോട് യോജിക്കാൻ കഴിയില്ലെന്നും എൻ.എസ്.എസ് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അഭിപ്രായപ്പെട്ടു. പാരിപ്പള്ളി -വർക്കല- ശിവഗിരി റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റോഡ് സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിനു അനുഭാവം പ്രകടിപ്പിച്ച് കടമ്പാട്ടുകോണം, പാരിപ്പള്ളി എൻ.എസ്.എസ് കരയോഗങ്ങൾ സംഘടിപ്പിച്ച സത്യാഗ്രഹ സമരം മുക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രതിനിധി ജി. പ്രസാദ്കുമാർ അധ്യക്ഷത വഹിച്ചു.
ശിവശങ്കരൻ ഉണ്ണിത്താൻ, വിജയൻ പിള്ള, ആർ. ഹരിലാൽ, കേണൽ സുദർശനൻ, ഇന്ദിരയമ്മ, ബേബി, എസ്. പ്രസേനൻ, ഷോണി ജി. ചിറവിള തുടങ്ങിയവർ സംസാരിച്ചു.
സമരത്തിന് വി. മണിലാൽ, അഡ്വ. എസ്.ആർ അനിൽകുമാർ, പാരിപ്പള്ളി വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.ഞായറാഴ്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാരിപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സമര പരിപാടികൾ കൊല്ലം ജില്ലാ പ്രസിഡന്റ്‌ രാമഭദ്രൻ ഉദ്ഘാടനം ചെയ്യും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!