ആറ്റിങ്ങൽ : ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥ നിലപാട് തിരുത്തണമെന്നും നിയമനങ്ങൾക്ക് അടിയന്തിരമായി അംഗീകാരം നൽകണമെന്നും അവശ്യപ്പെട്ടു കെ.എസ്.ടി.എ. സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പിവി രാജേഷ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് മഹേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സബ്ജില്ലാ സെക്രട്ടറി എം. ബാബു സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി സുഭാഷ്, ദിനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എച്ച് അരുൺ, ശ്രീകലഎന്നിവർ സംസാരിച്ചു. വർക്കല സബ്ജില്ലാ പ്രസിഡന്റ് എംആർ വിമൽ കുമാർ നന്ദി രേഖപ്പെടുത്തി. ആറ്റിങ്ങൽ, വർക്കല സബ് ജില്ലകളിൽ നിന്നും 150 ഓളം അധ്യാപകർ പങ്കെടുത്തു