ആറ്റിങ്ങലിൽ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.രാവിലെ എട്ടുമണിയോടെ ആയിരുന്നു ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ അപകടം നടന്നത്. കിളിമാനൂർ ഭാഗത്തുനിന്നും വന്ന ആംബുലൻസ് നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ കിളിമാനൂർ സ്വദേശി കിരൺ 24 പരിക്കേറ്റു. കിരണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയെ എടുത്ത് മെഡിക്കൽ കോളേജിൽ എത്തിക്കാൻ വരികയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ ജലീൽ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ്.