Search
Close this search box.

ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

IMG-20230627-WA0004

ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ ആറ്റിങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ കെ.റ്റി.സി.റ്റി. ആർട്സ് കോളേജിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ സി.ഡി.എച്ച് കൺവീനർ ഡോ ഷമീം ഷുക്കൂറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വർക്കല എക്സൈസ് സി.ഐ. ഹരികുമാർ ഉത്ഘാടനം നിർവ്വഹിച്ച് കുട്ടികൾക്ക് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ അഭിലാഷ് ജി.എസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ദന്തൽ അസ്സോസിയേഷൻ ഭാരവാഹികളായ ഡോ. ദീപ ജി, ഡോ അരുൺ എസ് , ഡോ റോഷിത്ത് എസ് നാഥ് ഡോ .അഥീന ചന്ദ്രൻ , ഡോ .വിജോയ് വി നായർ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!