വെഞ്ഞാറമൂട്ടില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി നിജാസ് (31) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു നിജാസ്. വേളാവൂരില്‍ വെച്ച് എതിര് ദിശയില്‍ നിന്നും അമിത വേഗതിയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സാരമായി പരിക്ക് പറ്റിയ നിജാസിനെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ നിജാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.