അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷി പത്താം വർഷവും മുടക്കമില്ലാതെ തുടരുന്നു. ഇത്തവണ പിരപ്പമൺകാട് പാടശേഖര സമിതിയുമായി സഹകരിച്ചാണ് കൃഷി ഇറക്കുന്നത്. ഒരേക്കർ സ്ഥലത്താണ് കുട്ടിപ്പോലീസിന്റെ നെൽകൃഷി. ഇടയ്ക്കോട് പിരപ്പമൺകാട് ഏലായിൽ നടന്ന നടീലുൽസവം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പാടശേഖര സമിതി സെക്രട്ടറി അൻഫാർ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളായ സജി കല്ലിംഗൽ, സരിത, അധ്യാപകരായ എൻ. സാബു, എസ്. കാവേരി എന്നിവർ പങ്കെടുത്തു.