Search
Close this search box.

അഞ്ചുതെങ്ങ് അപകടം – ഒരാൾ മരിച്ചു

eiGYK4E69267

അഞ്ചുതെങ്ങിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച സംഭവത്തിൽ ഗുരുതര പരുക്കേറ്റവരിൽ ഒരാൾ മരിച്ചു, മറ്റൊരാളിന്റെ നില ഗുരുതരമായ് തുടരുന്നു. അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളാണ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരണമടഞ്ഞത്.

ആറ്റിങ്ങൽ, പൂവൻപാറ എസ്എൽ നിവാസിൽ ബിനു (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.

രാവിലെ 5 മണിയോടെ അഞ്ചുതെങ്ങ് ഭാഗത്തുനിന്നും മാമ്പള്ളിയിലേക്ക് പോയ ഓട്ടോറിക്ഷയും (KL16 Z2258 സങ്കീർത്തനം ) വർക്കല ഭാഗത്തുനിന്നും കടയ്ക്കാവൂരിലേക്ക് പോയ (KL01 AQ2975 ഹീറോഹോണ്ട ഗ്ലാമർ) ഇരുചക്ര വാഹനവും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!