പെരുമാതുറ ഒറ്റപ്പനയിൽ വീട്ടിൽ കയറിയ മരപട്ടികളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. നേമം സ്വദേശി സൽമാൻ വാടകക്ക് താമസിച്ച് വന്നിരുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം അമ്മയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന മരപട്ടികൾ കയറിയത്. മരപ്പെട്ടികൾ കയറിതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ ബീറ്റ് ഓഫീസർ രാഗേഷിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി മരപ്പെട്ടികളെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥരായ സന്ദീബ്, മനേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.