അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷമാകുന്നു. : തീരവാസികൾ ഭീതിയിൽ.

IMG_20230704_22025462

അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലും കടലാക്രമണം അതി രൂക്ഷമാകുന്നു. ശക്തമായ തിരമാലകൾ ഉയരുന്നത് തീരവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.

പെരുമാതുര, പൂത്തുറ, വലിയപള്ളി, അഞ്ചുതെങ്ങ്, മാമ്പള്ളി, കായിക്കര തീരങ്ങളിൽ പലയിടത്തും കടൽക്ഷോഭം അതി രൂക്ഷമായിട്ടുണ്ട്.

കടൽക്ഷോഭത്തിൽ തങ്ങളുടെ വീടുകളും റോഡുകളും നശിക്കുന്നതിൽ നിന്ന് രക്ഷനേടാൻ തീരവാസികൾ കടലിനോട് ചേർന്ന് ഇളകിയ പാറക്കല്ലുകൾക്ക് സമീപം മണൽചാക്കുകൾ നിരത്താൻ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ പൂത്തുറ അഞ്ചക്കടവിൽ കടൽ തിരമാലകൾ കടൽത്തീരത്തെ റോഡിലേക്ക് അടിച്ചുകയറിയത് ഗതാഗതം തടസ്സപ്പെടുത്തി. കരയിലേക്ക് ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാലകൾ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.

നിലവിൽ സീവാളിലെ പാറക്കല്ലുകൾക്ക് മുകളിലൂടെ വൻ തിരമാലകൾ ആഞ്ഞടിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!