വർക്കല : വർക്കലയിലേക്കുള്ള പാത അടച്ചുപ്പൂട്ടാനുള്ള ദേശീയപാത അധികാരികളുടെ നീക്കത്തിൽ വിദ്യാർത്ഥി സമൂഹവും കടുത്ത ആശങ്കയിൽ. സർക്കാർ, എയ്ഡഡ്, സ്വകാര്യമേഖലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ദിനേന മുക്കട വഴി ശിവഗിരിയിലേക്കും വർക്കല ഉൾപ്പെടെ യുള്ള മറ്റ് മേഖലകളി ലെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും പോകുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന്റ ആശങ്ക അകറ്റാൻ ബന്ധപ്പെ ട്ടവർ തയ്യാറാകണമെന്നും വിദ്യാർത്ഥികളുടെ പഠന സമയത്തെപ്പോലും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി മുക്കടയിൽ അടിപ്പാത നിർമ്മിക്കുകയാണ് ഏക പോംവഴിയെന്നും ചാവർകോട് സി.എച്ച്.എം.എം കോളേജ് പ്രിൻസിപ്പൽ ഡോ: പ്രബലചന്ദ്രൻ പറഞ്ഞു. വർക്കല ശിവഗിരി റോഡ് നിലനിർത്താനുള്ള പ്രക്ഷോഭത്തിനു “മെറ്റ്ക എഡ്യൂക്കേഷൻ ട്രസ്റ്റിന്റേയും” മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങ ളുടേയും പിന്തുണയണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ചാവർകോട് സി.എച്ച്. എം.എം കോളേജിന്റെ നേതൃത്വത്തിൽ മുക്കടയിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “മെറ്റ്കാ” ട്രസ്റ്റ് ട്രഷറർ ഷിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് അംഗം മുഹമ്മദ് രാജ, അദ്ധ്യാപകരായ സിറാജുദ്ദീൻ, സലാഹുദ്ദീൻ, രവികുമാർ , സമരസമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ, ഷോണി ജി. ചിറവിള, പാരിപ്പള്ളി വിനോദ് എന്നിവർ സംസാരിച്ചു.