Search
Close this search box.

അയിരൂർ പൊലീസ് വാഹനത്തിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിലായി

case.1.2251169

അയിരൂർ പൊലീസ് വാഹനത്തിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിലായി. അയിരൂർ തൊടിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (19) അയിരൂർ പൊലീസ് പിടികൂടിയത്. ലഹരിക്കടിമയായ അഭിജിത്ത് വീട്ടിൽ അതിക്രമം കാണിക്കുന്നുവെന്ന വിവരം അന്വേഷിക്കാനെത്തിയ പൊലീസിന്റെ വാഹനത്തിനു നേരെയാണ് കല്ലെറിഞ്ഞത്. ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഓടി രക്ഷപ്പെട്ട പ്രതിയെ രാത്രിയോടെ ചടയമംഗലത്ത് നിന്ന് പിടികൂടുകയായിരുന്നു. വർക്കല ഡിവൈ.എസ്.പി സി.ജെ.മാർട്ടിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ സുധീർ.സി.എല്ലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രജനീഷ്.എം, സി.പി.ഒമാരായ ജയൻ,ബിനു ശ്രീദേവി,വിഷ്ണു,സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!