ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്‌ക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരായ കേസുകൾ പിൻവലിക്കണമെന്നും മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ പള്ളി വികാരിമാർ ധർണ നടത്തി. അഞ്ചുതെങ്ങ് ഫെറോന വികാരി ഫാ. ജസ്റ്റിൻ ജൂഡ് ധർണ ഉദ്ഘാടനം ചെയ്തു.പൊലീസുകാരും ഉദ്യോഗസ്ഥരും ദുരന്തമുഖത്ത് വരുമ്പോൾ സ്നേഹത്തോടെ പെരുമാറാൻ പഠിക്കണമെന്നും പക്വതയോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. മാമ്പള്ളിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് അഞ്ചുതെങ്ങ് ജംഗ്ഷനിൽ സമാപിച്ചു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ അഞ്ചുതെങ്ങ് ഫൊറോന പ്രസിഡന്റ് നെൽസൺ ഐസക് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് പ്രസാദ്, ഫാ. മനോജ്, ഫാ. അനിൽ, തോമസ് തറയിൽ, ജോഷി ജോണി, അഞ്ചുതെങ്ങ് സേവിയർ എന്നിവർ പങ്കെടുത്തു.