അനധികൃത മണ്ണ് കടത്ത്, കടയ്ക്കാവൂർ പോലീസ് ടിപ്പർ ലോറിയും ജെസിബിയും പിടികൂടി

eiZ5AK312701

കടയ്ക്കാവൂർ : അനധികൃതമായി മണ്ണ് കടത്തിയ ടിപ്പർ ലോറിയും ജെസിബിയും കടയ്ക്കാവൂർ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 12 മണിയോടെ മണനാക്കിനും കവലയൂരിനും ഇടയിൽ പൂവത്തുംമൂലയിൽ നിന്നാണ് അനധികൃത മണ്ണ് കടത്തിയ സാബു, റിയാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഒരു ടിപ്പറും ജെസിബിയുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പോലീസിനെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെയും വെട്ടിച്ചു അനധികൃതമായി മണ്ണ് കത്തികൊണ്ട് പോകവേ കടയ്ക്കാവൂർ എസ്‌ഐ വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടി കൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!