നെടുമങ്ങാട് താലൂക്കിൽ റേഷൻ ഡിപ്പോ ലൈസൻസി

ei0LYJ197515

നെടുമങ്ങാട് താലൂക്കിൽ പുതിയതായി അനുവദിച്ച രണ്ട് റേഷൻ കടകളിൽ ലൈസൻസികളെ നിയമിക്കുന്നു. നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ ഭിന്നശേഷി വിഭാഗത്തിലും കരകുളം പഞ്ചായത്ത് പരിധിയിൽ പട്ടികജാതി വിഭാഗത്തിലും ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം www.civilsupplieskerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് 19 ഉച്ചതിരിഞ്ഞ് 3ന് മുൻപായി നേരിട്ടോ തപാൽ മാർഗമോ ജില്ലാ സപ്ലൈ ഓഫീസിൽ ലഭ്യമാക്കണം. നിർദ്ദിഷ്ട ഫോറത്തിൽ അല്ലാത്തതും നിശ്ചിത തീയതിക്കകം ലഭ്യമല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2731240

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!