Search
Close this search box.

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം

IMG-20230729-WA0043

ചിറയിൻകീഴ് : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം. അഞ്ചുതെങ് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ബോയ്സ് എന്ന വള്ളം മറിയുകയും അതിലുണ്ടായിരുന്ന 7 പേർ വെള്ളത്തിൽ വീഴുകയും ചെയ്തു.ക്രിസ്തുദാസ് (46),

വിനോദ് (33), വിച്ചു (22), സുജിൻ ശിൽവ(23),ബിനു വിൻസെന്റ് (33), ജിബിൻ (24), ജിത്തു(25) എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ പരിക്ക് പറ്റിയ ക്രിസ്തുദാസ്, വിനോദ് എന്നിവരെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക് ആശുപത്രിയിലും ക്രിസ്തുദാസിന് മുഖത്ത് പരിക്ക് കൂടുതൽ ആയതിനാൽ മെസിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

മറൈൻ എൻഫോസ്‌മെന്റിന്റെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പിന്റെ തോണിയിൽ ലൈഫ് ഗാർഡമാരായ രാജു, ബിബിൻസൺ, തങ്കരാജ്, മനോഹരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!