കൊയ്ത്തൂർക്കോണം ബ്രദേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആനയ്ക്കോട് തിരുവാതിരയിൽ താമസിക്കുന്ന ഷജീനയ്ക്ക് 30,000 രൂപ ഇന്ന് കൈമാറി.ഇൻസുലിൻ പമ്പ് 3 മാസത്തിനകം അവർക്ക് വയ്ക്കണം. അപകടാവസ്ഥ തരണം ചെയ്യണം. 2,50,000 രൂപയാണ് ഇൻസുലിൻ പമ്പിൻ്റെ വില.സാമ്പത്തികാവസ്ഥ ദുർബലമായ ഒരു കുടുംബത്തിലുള്ള ഷജീനയെ സഹായക്കേണ്ടത് അനിവാര്യം.ഇൻസുലിൻ പമ്പ് ഘടിപ്പിച്ച് ഡോക്ടർമാർ ട്രയൽ നടത്തിയപ്പോൾ വിജയകരമായിരുന്നു. ജീവൻ രക്ഷിക്കാൻ ഈ ഉപകരണം കൂടിയേ തീരൂ. കൊയ്‌തൂർക്കോണം ബ്രദേഴ്സ് കൂട്ടായ്മയ്ക്ക് ലഭിച്ച ഷജീനയുടെ അപേക്ഷ അഡ്മിൻ പാനൽ ചർച്ച ചെയ്തിരുന്നു.
ഗ്രൂപ്പ് അഡ്മിൻ മാരായ പിരപ്പൻകോട് ശ്യാംകുമാർ, എം.എ.ഉറൂബ്, സച്ചിത് യു.എ.ഇ, പോൾ ആൻറണി, കൊയ്ത്തൂർക്കോണം സുജി, അനിൽ നെടുമ്പുറം, സുനിൽ കൊയ്ത്തൂർക്കോണം എന്നിവരുടെ നേതൃത്വത്തിലാണ് ഷജീനയെ സഹായിക്കാൻ തീരുമാനിച്ചത്. ഗ്രൂപ്പിലെ അംഗങ്ങൾ നൽകുന്ന സ്നേഹവും, കരുതലും ഈ കൂട്ടായ്മയ്ക്ക് കരുത്ത് പകരുന്നു എന്ന് എം.എ.ഉറൂബും, പിരപ്പൻകോട് ശ്യാംകുമാറും പറഞ്ഞു.