കടയ്ക്കാവൂർ പ്രദേശങ്ങളിൽ അനധികൃത മണ്ണ് കടത്തൽ വ്യാപകമാകുന്നതായി നാട്ടുകാർ

eiD6ZIN20410

കടയ്ക്കാവൂർ : കടയ്ക്കാവൂർ, മണനാക്ക്, കവലയൂർ തുടങ്ങിയ പ്രദേശങ്ങളിൽ അനധികൃത മണ്ണ് കടത്ത് വ്യാപകമാകുന്നതായി പരാതി. രാത്രികാലങ്ങളിലാണ് അനധികൃതമായി മണ്ണ് കടത്തുന്നത്. ഇതിനായി ജെസിബിയും ടിപ്പർലോറിയും ഉപയോഗിക്കുന്നുണ്ട്. എന്നാൽ പ്രദേശത്തെ വലിയ വമ്പന്മാരും ഇതിന് പിന്തുണ നൽകുന്നു എന്നതാണ് ജനസംസാരം.രാവിലെ കാണുന്ന കുന്ന് പിറ്റേ ദിവസം രാവിലെ അപ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടാനില്ല, കാരണം ഒരേ സമയം മൂന്നും നാലും ജെസിബി വരെ ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഉണ്ട്. എന്നാൽ ആളനക്കം തട്ടിയാൽ പതുങ്ങി ഇരിക്കും, പുലർച്ചെ കോഴി കൂകുന്നത് വരെ മണ്ണിടിക്കും. മണ്ണ് മൂടി ടിപ്പറുകൾ രാത്രിയും പകലും സുഖമായി പായും. ഇതൊന്നും ചോദിക്കാൻ ആരും ഇല്ലേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്ത് കാശാക്കുന്ന മുതലാളിമാർക്ക് ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ഒത്താശയും കൂടിയാകുമ്പോൾ കുന്ന് ഇടിച്ചു നിരപ്പാക്കാനും കടലും കായലും വറ്റിച്ചു മണൽ കടത്താനും മറ്റു തടസ്സങ്ങൾ ഒന്നുമില്ലെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു.

പോലീസ് രാത്രികാല പട്രോളിംഗ് നടത്തുന്ന സ്ഥലങ്ങൾ മൊബൈൽ വഴി അറിയിച്ച് പോലീസിന്റെ കണ്ണിൽപ്പെടാതെ മണ്ണും മണലും കടത്താൻ ഇത്തരക്കാർക്ക് അറിയാം. അതുകൊണ്ട് തന്നെ ഇവരുടെ വിളയാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കാവൂർ പോലീസ് ഒരു സംഘം മണ്ണ് കടത്തുകാരെ പിടികൂയിരുന്നു. അവരെ ചോദ്യം ചെയ്താൽ മറ്റു മുതലാളിമാരുടെ വിവരം ലഭിക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അനധികൃതമായി മണ്ണും മണലും കടത്താൻ ഒത്താശ ചെയ്യുന്ന പ്രാദേശിക നേതാക്കളെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് എന്നാണ് ജനസംസാരം. രാത്രികാല പട്രോളിംഗ് പോലീസ് കർശനമാക്കണമെന്നും മുഖം നോക്കാതെ യാതൊരു രാഷ്ട്രീയ പാർട്ടികളുടെ പ്രകോപനങ്ങളിലും വഴങ്ങാതെ നിയമം നടപ്പാക്കാൻ പോലീസ് തയ്യാറാകണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!