കോൺഗ്രസ്‌ നേതാവും സെക്രട്ടറിയേറ്റ് റിട്ടയേർഡ് ഓഫീസ് സൂപ്രണ്ടുമായിരുന്ന പാലച്ചിറ എം. എം.സാലി അന്തരിച്ചു

ei7PRAH12705

വർക്കല : പാലച്ചിറ ഇർഷാദ് മൻസിലിൽ ഗവൺമെന്റ് സെക്രട്ടേറിയറ്റ് മുൻ ഓഫീസ് സൂപ്രണ്ട്  എം.മുഹമ്മദ് സാലി (80) (സാലിസാർ) അന്തരിച്ചു.

കേരള സെക്രട്ടേറിയറ്റ് എൻ. ജി.ഒ അസോസിയേഷൻ സ്ഥാപക നേതാവും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ചെറുന്നിയൂർ മണ്ഡലം ജനറൽ സെക്രട്ടറിയും, ചെറുന്നിയൂർ സർവീസ് സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.

ഭാര്യ: പരേതയായ സഫിയാബീവി
മക്കൾ – ബീന എം. സാലി (പോത്തൻകോട്), ഇർഷാദ് എം.എസ്‌ (അഡീഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ  പ്രസിഡന്റ്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ i/C) റീസ എം. സാലി (പൊതുവിദ്യാഭ്യാസ വകുപ്പ്, സെക്രട്ടേറിയറ്റ്), അഡ്വ. സിയാദ്.എം.എസ് ( മനുഷ്യാവകാശ കമ്മീഷൻ മുൻ പ്രൈവറ്റ് സെക്രട്ടറി, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി-ലീഗൽ കൺസൾട്ടന്റ്)

മരുമക്കൾ : എ.ഷെരീഫ് മ്രസ്കറ്റ്), ഹുമയൂൺ കബീർ (ദുബായ്), ഹമീദ.എ (പട്ടികജാതി വികസന വകുപ്പ് ഡയറക്ട്രേറ്റ്), ഷാനി എ.ബദറുദ്ദീൻ (കൊച്ചിൻ കാൻസർ റിസർച്ച് സെൻറർ)
ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) രാത്രി 8 ന് വർക്കല – ഇളപ്പിൽ മുസ്ലിം ജമാഅത്തിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!