ആറ്റിങ്ങൽ പോളിടെക്‌നികിൽ പച്ചതുരുത്ത്

IMG-20230802-WA0014

ആറ്റിങ്ങൽ : കേരളത്തിന്റെ ഹരിതാഭ വർധിപ്പിക്കുന്നതിനുള്ള ഹരിതകേരളം മിഷന്റെ നൂതനാശയമാണ് പച്ചതുരുത്തുകൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിലുൾപ്പെടെ തരിശു സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും, തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുത്തു സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറക്കുന്നതിനും, ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചതുരുത്തുകൾ പ്രധാന പങ്ക് വഹിക്കുന്നു. ആറ്റിങ്ങൽ നഗരസഭ, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ആറ്റിങ്ങൽ പോളിടെക്‌നികിൽ നിർമിച്ച പച്ചതുരുത്തിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി നിർവഹിച്ചു. ടെക്നിക്കൽ ഇൻസ്‌ട്രക്ടർ എം. രാജേഷ് സ്വാഗതം ആശംസിച്ചു. നവകേരളം ആർപി സിന്ധുസുനിൽ പദ്ധതിവിശദീകരണം നടത്തി. തുടർന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ രമ്യ സുധീർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, പ്രിൻസിപ്പാൾ ഷാജിൽ ആൻട്രു, ടെക്നിക്കൽ ഇൻസ്‌ട്രക്ടർ സുരേഷ്, എൻഎസ്എസ് കോർഡിനേറ്റർ വിനോദ്, വിദ്യാർഥികൾ,അദ്ധ്യാപകർ, എയുഇജിഎസ് ഓവർസിയർ ചിന്നു, അക്കൗണ്ടന്റ് സ്മിത എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!