ചിറയിൻകീഴ് : പതിനാറുകാരിയ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് വിവാഹം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ് പല പ്രാവശ്യം പതിനാറു കാരിയെ ഇയാള് പീഡിപ്പിച്ചുവെന്നാണ് കേസ്. ചിറയിൻകീഴ് ഇൻസ്പെക്ടർ കണ്ണൻ കെ, സബ് ഇൻസ്പെക്ടർ അനൂപ് , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജീഷ്, സിവിൽ പോലിസ് ഓഫീസർമാരായ ഹരി, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്