കുട്ടികളെ പോലീസ് സ്റ്റേഷനുകളില്‍ വിളിപ്പിച്ച്‌ മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്

images (29)

കുട്ടികളെ പോലീസ് സ്റ്റേഷനുകളില്‍ വിളിപ്പിച്ച്‌ മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.

കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയത്.

15 വയസില്‍ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കാൻ പാടില്ല. വിവിധ പോലീസ് സ്റ്റേഷനുകളില്‍ വെച്ച്‌ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമ്മീഷൻ അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവരൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചു.

തിരുവനന്തപുരം സ്വദേശിയുടെ പരാതി പരിഹരിക്കാനും കുട്ടിക്ക് മാനസിക വിഷമതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൗണ്‍സിലിംഗ് അടക്കം നല്‍കുന്നതിനും നടപടി സ്വീകരിക്കാൻ ഫോര്‍ട്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ക്കും കമ്മീഷൻ നിര്‍ദ്ദേശം നല്‍കി. ഇതിൻമേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!