ആറ്റിങ്ങലിൽ ഗുണ്ടാ വിളയാട്ടം – ആഡംബര കാറിലെത്തിയ സംഘം ഓട്ടോകൾ അടിച്ചു തകർത്തു, ഡ്രൈവർമാരെ ആക്രമിച്ചു

eiDAYB825232

ആറ്റിങ്ങൽ :ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഗുണ്ടാ വിളയാട്ടം. ആഡംബര കാറിലെത്തിയ സംഘം ഓട്ടോകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ മർദ്ധിക്കുകയും ചെയ്തു. അർദ്ധരാത്രി 12 മണി കഴിഞ്ഞ് ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ ആയിരുന്നു സംഭവം.

മൂന്നുപേർ ഉൾപ്പെട്ട സംഘം ആഡംബര കാറിൽ എത്തുകയും സ്റ്റാൻഡിന് സമീപത്ത് കാർ പാർക്ക് ചെയ്ത ശേഷം പൂർണ്ണ നഗ്നരായി നിന്ന് മൂത്രമൊഴിക്കുകയും, ശേഷം പാർക്ക് ചെയ്തിരുന്ന ഓട്ടോകളിൽ ഒന്നിൽ കാർ കൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഓട്ടോ തൊഴിലാളികളെ അസഭ്യം പറയുകയും യാതൊരു പ്രകോപനവും കൂടാതെ കയ്യേറ്റം ചെയ്യുകയും ആയിരുന്നു. തുടർന്ന് കാറിൽ കരുതിയിരുന്ന ഹോക്കി സ്റ്റിക്ക് പോലുള്ള തടികൊണ്ട് ഓട്ടോറിക്ഷകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അഞ്ചോളം വരുന്ന ഓട്ടോറിക്ഷകളാണ് തല്ലി തകർത്തു. ശേഷം കാറുമായി അക്രമികൾ കൊല്ലം ഭാഗത്തേക്ക് കടന്നുകളഞ്ഞു. ഇവർ മൂന്നുപേരും മദ്യപിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു. രാത്രി സമയങ്ങളിൽ ഓട്ടോ ഓടിക്കുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കാലിനും നെഞ്ചിനും പരിക്കേറ്റ ബൈജു, രഞ്ജിത്ത്,സുബിൻദാസ്, റഫീഖ്, ഷിബു എന്നീ തൊഴിലാളികൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!