Search
Close this search box.

വക്കം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക സംഘങ്ങൾ വഴി പൂകൃഷി വ്യാപനം

IMG-20230814-WA0100

ജമന്തികൃഷിയുടെ വിളവെടുപ്പുദ്ഘാടനം നടന്നു

2023-24 ജനകീയസൂത്രണം പദ്ധതിയുടെ ഭാഗമായി വക്കം ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജെ. എൽ.ജി  ഗ്രൂപ്പുകൾ വഴി  കൃഷി ചെയ്ത ജമന്തി (ചെണ്ടുമല്ലി) കൃഷിയുടെപഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം വക്കം ഗ്രാമപഞ്ചായത്ത്   മൂന്നാം വാർഡിൽ  ‘സൂര്യകാന്തി’, ‘ഗംഗോത്രി’ എന്നീ ഗ്രൂപ്പുകൾ  സംയുക്തമായി ജമന്തി  കൃഷി ചെയ്ത കൃഷിയിടത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലാലിജ. എം നിർവഹിച്ചു. തുടർന്ന് ഏഴാം വാർഡിൽ  ധനലക്ഷ്മി,സൗഹൃദം എന്നീ ഗ്രൂപ്പുകൾ കൃഷി ചെയ്ത  കൃഷി യിടത്തിലും വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. ബിഷ്‌ണു  വാർഡ് മെമ്പർ മാരായ കെ അശോകൻ, സിന്ധു സുരേഷ്,കൃഷി ഓഫീസർ നസീമ ബീവി, കൃഷി അസിസ്റ്റന്റ് അസിജ. ആർ  കർഷക പ്രതിനിധികളായ പ്രദീപ്, ബാലു, സബീർ,തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!