സമഗ്ര ശിക്ഷ കേരളം കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 25 വിഭിന്ന ശേഷി കുട്ടികളുമൊത്ത് സ്വാതന്ത്ര്യ ദിന പരേഡ് കാണുന്നതിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തി. പരേഡിന് ശേഷം ബഹു തൊഴിലും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ വി ശിവൻ കുട്ടി സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു. ഡി പി ഒ ബി ശ്രീകുമാരൻ പങ്കെടുത്തു തിരുവനന്തപുരം മ്യൂസിയം, ക്യാപ്റ്റൻ ലക്ഷ്മി ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ കുട്ടികളെ എത്തിച്ച് വളരെ ആഹ്ലാദകരമായ യാത്ര അനുഭവം സമ്മാനിക്കാൻ സാധിച്ചു. തിരികെ 2.30 ഓടെ ബി ആർ സി യിൽ എത്തിച്ച് ഉച്ച ഭക്ഷ ണവും നൽകി. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ, കിളിമാനൂർ ബി.ആർ.സിയിലെ ബി.പി.സി ടി വിനോദ്, പി കെ സ്മിത , റജീന സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവർ യാത്രയിൽ ഉടനീളം സജീവ സാന്നിധ്യം ആയിരുന്നു . ടെലിവിഷനിൽ മാത്രം കണ്ടിരുന്ന സ്വാതന്ത്ര്യ ദിന പരേഡ് നേരിട്ട് കാണാൻ സാധിച്ചത് കുട്ടികളെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്കാരം ആയിരുന്നു.
