കൃഷിപാഠവുമായി ചെമ്പൂര് എൽ പി എസ്

IMG-20230817-WA0020

പോയ കാല കാർഷിക സംസ്കൃതിയെക്കുറിച്ച് കുട്ടികളെയോർമ്മിപ്പിച്ച് കർഷക ദിനത്തിൽ കൃഷിപാഠവുമായി ചെമ്പൂര് എൽ പി എസ്. കുട്ടി കർഷകരുടെ നേതൃത്വത്തിൽ കൃഷി ഗീതങ്ങളുടേയും, നാടൻ പാട്ടുകളുടേയും ആലാപനം, കുട്ടി കർഷകരുടെ കൃഷിയനുഭവങ്ങൾ പങ്കുവയ്ക്കൽ, കാർഷിക ഗീതങ്ങളുടെ നൃത്താവിഷ്ക്കാരം എന്നിവ സംഘടിപ്പിച്ചു.

പി ടി എ പ്രസിഡൻ്റ് പ്രവീൺ ഹരിശ്രീ, പ്രഥമാധ്യാപിക ജാസ്മിൻ, സീനിയർ അസിസ്റ്റൻഡ് മോളി എന്നിവർ കുട്ടികളോട് സംവദിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വിളവെടുപ്പുത്സവത്തിന് തുടക്കം കുറിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!