ചിങ്ങപ്പുലരിയിൽ വെള്ളരി വിളവെടുത്ത് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ

IMG-20230817-WA0001

കർഷകദിനമായ ചിങ്ങം ഒന്നിന് നാട്ടുകാർക്ക് ഓണസദ്യയൊരുക്കാനായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത വെള്ളരിയുടെ വിളവെടുപ്പ് അസോസിയേഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ എൻ നിർവ്വഹിച്ചു. രക്ഷാധികാരി മോഹൻ വാലഞ്ചേരി, ജനറൽ സെക്രട്ടറി ഷീജാ രാജ്, വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ്, ഭരണ സമിതിയംഗങ്ങളായ വത്സകുമാരൻ നായർ, സജിത, ബാബു, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. ഭരണ സമിതിയംഗങ്ങളായ ബാബു, സജിത ദമ്പതികളുടെ കൃഷിയിടത്തിലാണ് അസോസിയേഷന്റെ സഹായത്തോടെ വെള്ളരി കൃഷി ചെയ്തത്. മികച്ച കർഷകർക്കുള്ള കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!