കൃഷി പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക്

IMG-20230817-WA0007

മുദാക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച കുട്ടിക്കർഷകർക്കുള്ള പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ലഭിച്ചു. കഴിഞ്ഞ പത്തു വർഷമായി നെൽകൃഷി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയതിനാണ് പുരസ്കാരം. മുദാക്കൽ പഞ്ചായത്തിലെ കട്ടയിൽകോണത്തും ഇപ്പോൾ പിരപ്പമൺകാടുമാണ് കൃഷി ചെയ്തു വരുന്നത്. ഇപ്പോൾ മുദാക്കൽ കൃഷിഭവനിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ പുരസ്കാരം വിതരണം. ചെയ്തു. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, പഞ്ചായത്ത് അംഗങ്ങളായ പള്ളിയറ ശശി, പൂവണത്തുംമൂട് മണികണ്ഠൻ, സി. അനിൽകുമാർ, പി.എസ്. രമ്യ, എം. ബാദുഷ, ബി.സുജിത, എ.ബിജു, വി.ഷൈനി, കൃഷി ഓഫീസർ വൈ. ജാസ്മി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!