Search
Close this search box.

ആറ്റിങ്ങലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, മർദനമേറ്റതായി സംശയം

കൊല്ലപ്പെട്ട ശ്രീജിത്ത്

ആറ്റിങ്ങൽ ആനുപാറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വക്കം സ്വദേശി അപ്പു എന്നു വിളിക്കുന്ന ശ്രീജിത്ത് (25) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ രണ്ടുപേർ ബൈക്കിൽ ശ്രീജിത്തിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആ സമയം ശ്രീജിത്ത് മരണപ്പെട്ടതായി ഡോക്ടർമാർ ഇവരെ വിവരമറിയിച്ചു. അതോടെ കൂടെയുണ്ടായിരുന്ന ഒരാൾ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. മറ്റേയാളെയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ശ്രീജിത്ത് പരിക്കേറ്റ് വഴിയിൽ കിടക്കുകയായിരുന്നു എന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ യുവാവിന് മർദ്ദനമേറ്റതായി സംശയം. സംഭവത്തെക്കുറിച്ച് ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!