മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തും, കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനവും കർഷകരെ ആദരിക്കുന്നതിന്റെയും ഉദ്ഘാടനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി അധ്യക്ഷത വഹിച്ചു.ജൈവ പച്ചക്കറി കർഷകൻ രവീന്ദ്രനെ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ആദരിച്ചു. 
ചടങ്ങിൽ കൃഷി ഓഫീസർ ധന്യ. റ്റി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അനീജ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് അജിത് കുമാർ, ഷെഹിൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, തോന്നയ്ക്കൽ രവി, അരുൺകുമാർ, എസ്. ശ്രീചന്ദ്, കെ. കരുണാകരൻ,ഷീല, ബിനി, ജുമൈലാബീവി, മീന അനിൽ, ബിന്ദു ബാബു, അസി. സെക്രട്ടറി ജനീഷ് ആർ. വി. രാജ്, ജൂനിയർ സൂപ്രണ്ട് ബൈജു, കൃഷി അസ്സി.മാരായ പ്രീതി,സമീന, കർഷക പ്രതിനിധികൾ തുടങ്ങിയ പങ്കെടുത്തു.


 
								 
															 
								 
								 
															 
															 
				

