Search
Close this search box.

മടവൂരിൽ കർഷക ദിനത്തിൽ കർഷകർക്ക് ആദരവും വിവിധ പരിപാടികളും

IMG-20230818-WA0013

മടവൂർ : കർഷകദിനം മടവൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവൻ ഹാളിൽ വിപുലമായ പരിപാടികളോട് കൂടി നടത്തി. മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം ബിജുകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വർക്കല എംഎൽഎ അഡ്വ വി ജോയ് ഉദ്ഘാടനം ചെയുകയും മികച്ച കർഷകരെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.

കൃഷി അസിസ്റ്റന്റ് സന്തോഷ്‌ കുമാരനുണ്ണിത്താൻ സ്വാഗതം ആശംസിച്ചു. വേദിയിൽ ആദരിച്ച 17 കർഷകർക്കും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർമാരായ ദീപ, അഫ്സൽ,
ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ, കൃഷി അസ്‌സ്റ്റിന്റ് ഡയറക്ടർ സബിത, വാർഡ് മെമ്പർമാരായ അരുണിമ, ഇന്ദു രാജീവ്‌, ഹസീന, ഹർഷകുമാർ, സന്തോഷ്‌ കുമാർ, എംഎസ് റാഫി, സിമി സതീഷ്, സുപ്രഭ, സുജീന മക്തും, മോഹൻ ദാസ് എന്നിവർ ആദരിച്ച കർഷകർക്ക് മൊമന്റോ നൽകി ആശംസകൾ നേർന്നു .കാർഷിക വികസന സമിതി അംഗങ്ങളായ അഡ്വ . ബിനു, മടവൂർ സലിം, അനിൽകുമാർ നടുവത്തേല പാടശേഖര സമിതി അംഗം പ്രഭാകരൻപിള്ള, കർമ്മ സേന പ്രസിഡന്റ് സജീവ് മുളവന, മടവൂർ പഞ്ചായത്ത്‌ സെക്രട്ടറി ബെൽജിത് ജീവൻ കെ. എസ്, സിഡിഎസ് ചെയർപേഴ്സൺ ശാന്തി മോൾ സംസാരിച്ചു. ഇതിനോട് അനുബന്ധിച്ചു സാമ്പത്തിക സാക്ഷരതയും ബാങ്കിംഗ് ഇടപാടുകളെ ക്കുറിച്ച് ഹരികുമാർ ചീഫ് . മാനേജർ (എസ്ബിഐ റിട്ട.)ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കിളിമാനൂർ ബ്ലോക്ക്‌ ക്ലാസ് നയിച്ചു. കർഷകർക്ക് വില്പയ്നക്കായി ഫലവൃക്ഷതൈകളും അലങ്കാരചെടികളും തുമ്പോട് റോസ് ഗാർഡൻ ഒരുക്കിയിരിന്നു. ചടങ്ങിന് മഹേഷ്‌ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!