വർക്കല : മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മേൽവെട്ടൂർ കല്ലുമലകുന്ന് റെയിൽവേ പുറമ്പോക്കിലാണ് വൈകുന്നേരം നാലോടെ മൃതദേഹം കണ്ടെത്തിയത്. ചെറുന്നിയൂർ കട്ടിങ്ങിൽ പനവിള വീട്ടിൽ ഷാജി (54) മൃതദേഹമാണെന്ന് വർക്കല പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സമീപത്തെ സ്വകാര്യ സ്കൂളിലെ ഡ്രൈവറാണ്. മൃതദേഹത്തിന് നാലിലധികം ദിവസത്തെ പഴക്കമുള്ളതായും പൊലീസ് പറഞ്ഞു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.