Search
Close this search box.

ആറ്റിങ്ങൽ നഗരസഭ ഓണാഘോഷം വിവിധ പരിപാടികളോടെ സെപ്റ്റംബർ 5വരെ…

IMG_20230824_165459

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഓണാഘോഷം വിവിധ പരിപാടികളോടെ സെപ്റ്റംബർ 5വരെ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭയും പൗരാവലിയും വ്യാപാരി വ്യവസായ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന 2023ലെ ഓണാഘോഷവും ആറ്റിങ്ങൽ ഫെസ്റ്റും സംസ്ഥാന ടൂറിസം വാരാഘോഷവും ചിങ്ങം 1 ന് (19/08/2023) കർഷകരെ ആദരിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. ആഗസ്റ്റ് 21 ന് കുടുംബശ്രീ വിപണനമേള ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും ഇന്ന് (24/1/2013), വൈകുന്നേരം 6 മണിക്ക് നഗരസഭ അങ്കണത്തിൽ എം.എൽ.എ ഒ.എസ്. അംബിക നിർവ്വഹിക്കും.

ആഗസ്റ്റ് 25ന് വൈകുന്നേരം 3 മണിക്ക് നഗരസഭ അങ്കണത്തിൽ പ്രതിഭ സംഗമം പരിപാടി മുൻ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. നിർവ്വഹിക്കും. തുടർന്ന് കരാക്കേ ഗാനമേളയും മറ്റ് കലാപരിപാടികളും നടക്കും.

ആഗസ്റ്റ് 26ന് രാവിലെ 9 മണിമുതൽ മുനിസിപ്പൽ ജീവനക്കാരും ജനപ്രതിനിധികളും സംയുക്തമായുള്ള ഓണാഘോഷ പരിപാടികൾ നടക്കും.

ആഗസ്റ്റ് 27 ന് രാവിലെ 7 മണിക്ക് കായിക മത്സരങ്ങളുടെ ഉദ്ഘാടനം ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിൽ ഡോ. കെ.കെ. വേണു നിർവ്വഹിക്കും. വൈകുന്നേരം 6 മണിമുതൽ മൂകാംബിക കലാപീഠം അവതരിപ്പിക്കുന്ന ഓണശ്രീ 2023″ എന്ന പരിപാടി പ്രധാന വേദിയായ മുനിസിപ്പൽ അങ്കണത്തിൽ അരങ്ങേറും.

ആഗസ്റ്റ് 28 ന് വൈകുന്നരം 5.30 മുതൽ ബാലരാമപുരം ബാബു അവതരിപ്പിക്കുന്ന കഥാപ്രസംഗവും 7 മണി മുതൽ ഗാനമേളയും ഉണ്ടായിരിക്കും.

ആഗസ്റ്റ് 29 ന് രാവിലെ 10 മണിമുതൽ അവനവഞ്ചേരി മാമ്പഴക്കേണം ഗ്രൗണ്ടിൽ ഓണപ്പന്ത് കളി മത്സരം. വൈകുന്നേരം 7 മണിക്ക് പ്രധാന വേദിയായ നഗരസഭ അങ്കണത്തിൽ ടൂറിസം വാരാഘോഷത്തിൽ വടകര വരദയുടെ നാടകം “മക്കൾക്ക്”.

ആഗസ്റ്റ് 30 ന് വൈകുന്നേരം 4 മണിക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം ഉറിയടി മത്സരം വൈകുന്നേരം 6 മണിക്ക് പ്രധാന വേദിയായ നഗരസഭ അങ്കണത്തിൽ നാടകോത്സവം ഉദ്ഘാടനം വക്കം ഷക്കീർ നിർവ്വഹിക്കും. തുടർന്ന് നാടകം “മത്തായിയുടെ മരണം അരങ്ങേറും. മണിക്ക് ലൗലി ജനാർദ്ദനന്റെ 7 “ഗാനോത്സവം”

ആഗസ്റ്റ് 30 ന് വൈകുന്നേരം 7 മണിക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര നടയിൽ സ്റ്റാർ വേവ്സിന്റെ ഗാനമേള. 7 മണിക്ക് നഗരസഭ അങ്കണത്തിൽ നാടകോത്സവത്തിൽ മലയാളം നാടകവേദി തിരുവനന്തപുരത്തിന്റെ നാടകം കണ്ണ് കുട്ടിക്കളി,

സെപ്തബർ 1 ന് രാവിലെ 8 മണിക്ക് ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിൽ “വടംവലി മത്സരം”. വൈകുന്നരം 4 മണിമുതൽ അവനവഞ്ചേരി മാമ്പഴക്കേണം ഗ്രൗണ്ടിൽ “വോളി ബാൾ മത്സരം. വൈകുന്നേരം 5 മണിക്ക് നഗരസഭ അങ്കണത്തിൽ ഡി. ജയറാം റിയൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചിരി ക്ലബ്‌ ഉദ്ഘാടനം അഡി. വി. ജോയി എം.എൽ.എ നിർവ്വഹിക്കും. തുടർന്ന് ജയരാജ് വാര്യർ ഷോ, വൈകുന്നേരം 6 മണിക്ക് കൊടുമൺ കീഴതിൽ മുക്കിൽ ഹാരിസ്, താഹ അവതരിപ്പിക്കുന്ന “മാജിക് ഷോ, 7 മണിക്ക് നഗരസഭ അങ്കണത്തിൽ സുഭാഷ് മാലിക്, ബിനു ബി, കമാൽ, നോബിൾ മാക്കോസ് എന്നിവർ അവതരിപ്പിക്കുന്ന ‘ആട്ടക്കലാശം മെഗാ ഷോ,

സെപ്തബർ 2 ന് വൈകുന്നരം 6.30 ന് നഗരസഭ അങ്കണത്തിൽ നാടകോത്സവത്തിൽ പാല കമ്മ്യൂണിക്കേഷൻസിന്റെ നാടകം ജീവിതം സാക്ഷി.

സെപ്തബർ 3 ന് വൈകുന്നരം 6.30 ന് നഗരസഭ അങ്കണത്തിൽ നാടകോത്സവത്തിൽ നമ്മൾ നാടകക്കാർ തീയറ്റർ ഗ്രൂപ്പിന്റെ നാടകം “ഓമന തിങ്കൾ”.

സെപ്തബർ 4 ന് വൈകുന്നരം 6.30 ന് നഗരസഭ അങ്കണത്തിൽ നാടകോത്സവത്തിൽ സൗപർണിക തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം “മണികർണിക.

സെപ്തബർ 5 രാവിലെ 6.30 വിളംബര മാരത്തോൺ ആലംകോട് ജംഗ്ഷനിൽ മിന്നും ആരംഭിച്ച് കച്ചേരി ജംഗ്ഷൻ, കിഴക്കേ നാലുമുക്ക്, അവനവഞ്ചേരി, കൊച്ചാലുംമൂട് വഴി നഗരസഭയിൽ അവസാനിക്കുന്നു. വൈകുന്നേരം 3.30 സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

പത്ര സമ്മേളനത്തിൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ നജാം, അവനവഞ്ചേരി രാജു, ഗിരിജ ടീച്ചർ, രമ്യ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!