ആറ്റിങ്ങൽ നഗരസഭയുടെ പ്രതിഭാസംഗമം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

IMG-20230825-WA0087

ആറ്റിങ്ങൽ: നഗരസഭയുടെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രതിഭാസംഗമം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പത്ത്, പ്ലസ്ടു, വിഎച്ച്സി പരീക്ഷയിൽ 100 ശതമാനം മാർക്ക് വാങ്ങിയ 330 കുട്ടികളെ പുരസ്കാരം നൽകി ആദരിച്ചു. ചരിത്രത്തിലാദ്യമായി പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ, ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പ്രധാന അധ്യാപകരും സ്കൂളിനു വേണ്ടി ആദരം ഏറ്റുവാങ്ങി. കൂടാതെ എല്ലാ വിഷയങ്ങൾക്കും എപ്ലസ് വാങ്ങിയ സാക്ഷരതമിഷന്റെ പന്ത്രണ്ടാം തരം തുല്യതാ പഠിതാവായ 63 കാരി അനിതാകുമാരിയും യോഗത്തിൽ പ്രത്യേകം ആദരത്തിന് അർഹയായി. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ എംഎൽഎ ഒഎസ്.അംബിക അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എസ്.ഗിരിജ, എ.നജാം, രമ്യാസുധീർ, അവനവഞ്ചേരി രാജു, കൗൺസിലർമാർ, സ്കൂൾ ഹെഡ്മാസ്റ്റർമാരായ അനിൽകുമാർ, ഷീജ, നിമി, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!