Search
Close this search box.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ ജമന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ്

IMG-20230826-WA0094

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ ജമന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. അവനവഞ്ചേരി എ.കെ.ജി. നഗർ റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ചായിരുന്നു കേഡറ്റുകൾ ജമന്തിപ്പൂ തോട്ടം തയ്യാറാക്കിയത്. ഇന്ന് വിളവെടുത്ത അഞ്ചു കിലോയിലധികം പൂക്കളാണ് നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ സ്കൂളിന്റെ അത്തപ്പൂക്കളമൊരുക്കാൻ ഉപയോഗിച്ചത്. അവനവഞ്ചേരി മാമ്പഴ ക്കോണത്ത് നടന്ന ചടങ്ങിൽ സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ടി.എൽ. പ്രഭൻ, എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകരായ എൻ. സാബു, ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!