കിടപ്പു രോഗികളുടെ വീട്ടിൽ ഓണ കിറ്റ് നൽകി സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ മാതൃകയായി.

IMG-20230826-WA0084

കല്ലമ്പലം : കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനും പാലിയേറ്റീവ് കെയർ യൂണിറ്റും ചേർന്ന് പ്രദേശത്തെ 200ഇൽ പരം വീടുകളിലും സാന്ത്വന ചികിത്സ തേടുന്ന കിടപ്പുരോഗികൾ ഉള്ളതുമായ വീടുകളിലും- പച്ചക്കറി, പഴം, പപ്പടം, പായസ കിറ്റ്, ചിപ്സ്, ഉപ്പേരി എന്നിവ അടങ്ങിയ ഓണ കിറ്റുകൾ സൗഹൃദ പ്രവർത്തകർ നേരിട്ടെത്തി വിതരണം നടത്തി.കല്ലമ്പലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി. കെ. വിജയ രാഘവൻ വിതരണോത്ഘാടനം നിർവഹിക്കുകയും അസോസിയേഷനിൽനിന്നും ഈ വർഷം എം.ബി.ബി.എസ്. മികച്ച നിലയിൽ വിജയിച്ച വിദ്യാർത്ഥികൾ ആയ ഡോക്ടർ എച്. സൽമയെയും ഡോക്ടർ എ. നിരഞ്ജനയെയും ആദരിക്കുകയും ചെയ്തു.കുറഞ്ഞ കാലം കൊണ്ട് പാലിയേറ്റീവ് കെയർ പ്രവർത്തനരംഗം ഉൾപ്പടെ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ കാഴ്ച വെച്ച മികച്ച പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ബി.വരദ രാജൻ, ഖാലിദ് പനവിള, അറഫ റാഫി, അജയകുമാർ, എം. എസ്. ഷെഫീർ, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!