Search
Close this search box.

ആര്യനാട്ട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

eiYMWJS46758

ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിതുര മരുതാമല സ്വദേശി ബെൻസി ഷാജി (26) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. രാവിലെ 10.45 ഓടെ ബെൻസിയുടെ പിതാവ് വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചിരുന്നു. ഇതിനുശേഷമാണ് ബെൻസിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജോബിനാണ് ബെൻസിയുടെ ഭര്‍ത്താവ്. കഴിഞ്ഞ നാല് മാസമായി ഇവര്‍ രണ്ടുപേരും വാടകയ്ക്കാണ് താമസിച്ചിരുന്നത്. കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് ജോബിൻ. വീടിനോട് ചേര്‍ന്നുള്ള ഒരു സ്ഥാപനത്തിലെ ഫിസിയോ തൊറാപ്പിസ്റ്റായിരുന്നു ബെൻസി. സംഭവസമയത്ത് ജോബിൻ വീട്ടിലുണ്ടായിരുന്നില്ല. ജോബിൻ തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളുമായി ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോഴാണ് ബെൻസിയെ മരിച്ചനിലയില്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

തിരുവനന്തപുരത്ത് സമാനനിലയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. അരുവിക്കരയിലും യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ആറ്റിങ്ങൽ സ്വദേശിയായ രേഷ്മയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!