ആലംകോട് പാലാംകോണത്ത് ബൈപാസ് നിർമാണ കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മ രിച്ചു

eiZ0G9366784

ആലംകോട് : ആലംകോട് പാലാംകോണത്ത് ബൈപാസ് നിർമാണ കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്. പാരിപ്പള്ളി സ്വദേശി ഡോമിസ് (21) ആണ് മരണപ്പെട്ടത്. കിളിമാനൂർ സ്വദേശി അക്ഷയ്(22), കടയ്ക്കാവൂർ സ്വദേശി ബ്രൗൺ(21), അഞ്ചുതെങ്ങ് സ്വദേശി ഫ്ലമിൻങ് (23), കടയ്ക്കാവൂർ സ്വദേശി സിദുൻ(21), വക്കം സ്വദേശി വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.
പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. തൊപ്പിച്ചന്ത ഭാഗത്തു നിന്നും ആലംകോട് ഭാഗത്തേക്ക്‌ പോയ മാരുതി സുസുക്കി സിയാസ് കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്.

https://www.facebook.com/attingalvartha/videos/837436127986317/

ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ആലംകോട് മണനാക്ക് റോഡിൽ കാറ്റാടിമുക്ക് ജംഗ്ഷനിൽ റോഡ് വലിയ രീതിയിൽ കുഴിച്ചിട്ടുണ്ട്. കുഴിയുടെ സൈഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. എന്നാൽ ഇവിടെ കൃത്യമായി രീതിയിൽ സുരക്ഷ ഒരുക്കുകയോ മണനാക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുഴിയിലേക്ക് വീഴാതിരിക്കാൻ കൂടുതൽ മുന്നറിയിപ്പോ ബോർഡോ നൽകിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല തെരുവ് വിളക്കുകൾ പോലും ഇല്ലാത്തതിനാൽ രാത്രിയിൽ വാഹനങ്ങൾ കുഴിയുടെ അടുത്ത് എത്തുമ്പോൾ മാത്രമാണ് അപകടം കാണുന്നതെന്നും യാത്രക്കാർ പറയുന്നു. സുരക്ഷ ഒരുക്കി ആവണം വികസനം നടപ്പിലാക്കുന്നതെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. വാഹനങ്ങൾ അമിത വേഗതയിൽ വരുന്നതും അപകടത്തിന് കാരണമാകുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരും ആറ്റിങ്ങൽ ഫയർ ഫോഴ്സും എത്തി വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!