നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

eiT7EBA79069

കല്ലമ്പലം : തിരുവോണ ദിവസം നാവായിക്കുളം തട്ടുപാലത്ത് ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കല്ലമ്പലം മാവിൻമൂട് ചാങ്ങാർകോണത്ത് വീട്ടിൽ സജീവന്റെ മകൻ സജിൻലാൽ(31) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ ഏഴര മണിയോടെ ദേശീയ പാതയിൽ തട്ടുപാലത്ത് ആണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!