കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര; പൊലീസ് കേസെടുത്തു

eiZPQFD80143

കണിയാപുരം : കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം 6.15 ഓടെയാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റിൽ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കറങ്ങിയത്. കഴക്കൂട്ടം കണിയാപുരം കാവോട്ടുമുക്ക് വഴി വെട്ടുറോഡിലേക്കും തിരിച്ച് മേനംകുളത്തേക്കുമാണ് യാത്ര ചെയ്തത്. കുട്ടിയെ ജീപ്പിന്റെ മുൻവശത്ത് ബോണറ്റിനു മുകളിൽ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. വാഹനത്തിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിന‌ു മോട്ടർ വാഹന വകുപ്പും കേസെടുക്കുമെന്നാണ് റിപ്പോർട്ട്‌

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!