ചാവർകോട് കോളേജ് പരിസരത്ത് കഞ്ചാവ് വിൽപ്പന :വിദ്യാർത്ഥി പിടിയിൽ

ചാവർകോട്: ചാവർകോട് പ്രമുഖ കോളേജ് പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയ ഇതേ കോളേജിലെ വിദ്യാർത്ഥി എക്സൈസ് പിടിയിലായി. ചാവർകോട് വസന്തം വീട്ടിൽ ഗൗരീശങ്കർ( 19) ആണ് പിടിയിലായത്. സ്കൂൾ കോളേജ് പരിസരങ്ങളിൽ കോയമ്പത്തൂരിൽ നിന്ന് എത്തുന്ന കഞ്ചാവ് വില്പന നടന്നത്താൻ കൊണ്ടു വരുമ്പോഴാണ് 15 പൊതി കഞ്ചാവുമായി പ്രതി പിടിയിലായത്.നാവായിക്കുളം, അയിരൂർ മേഖലകളിൽ വ്യാപകമായി നടത്തിവന്ന പരിശോധനയിലാണ് പ്രതി എക്സൈസിന്റെ പിടിയിലാകുന്നത്. വർക്കല എക്സൈസ് നാവായിക്കുളം സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനു, സിവിൽ എക്സൈസ് ഓഫീസർമാരായ താരിഖ്, ഷിബുകുമാർ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!