Search
Close this search box.

കരവാരത്ത് ബഡ്‌സ് സ്കൂൾ മന്ദിരോദ്ഘാടനം

eiBCUH672416

കരവാരം : കരവാരത്ത് ബഡ് സ്കൂളിന്റെ പുതിയ മന്ദിരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ മധു ഉദ്ഘാടനം നിർവ്വഹിച്ചു. കരവാരം പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരായ 50 ഓളം കുട്ടികൾ പഠിക്കുന്ന കരവാരം പഞ്ചായത്ത് ബഡ് സ്കൂളിന്റെ സമഗ്ര വികസന്നത്തിന് ജില്ലാ പഞ്ചായത്ത് ഏറെ പരിഗണന നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. ബഡ് സ്കൂൾ അദ്ധ്യാപകർക്ക് കരവാരം പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ വക ആദരം വി.കെ മധു സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപഐ.എസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, കരവാരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്സ്. മധുസൂദനക്കുറുപ്പ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്സ്.സുരേഷ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ശിവദാസൻ, ജൂബിലി വിനോദ് , ലിസി ശ്രീകുമാർ , ഗ്രാമപഞ്ചായത്തംഗങ്ങളായ ഡി. ബേബി കുമാർ, സുനിൽ കുമാർ , വിലാസിനി , വി.എസ് പ്രസന്ന, പി. കൊച്ചിയൻ, സെക്രട്ടറി ശ്രീരേഖ തുടങ്ങിയവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!