പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തരംഗം

eiQRP9447551

പുതുപ്പള്ളിയിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ചാണ്ടി ഉമ്മനു വോട്ട് എണ്ണൽ രണ്ട് മണിക്കൂർ ആവുമ്പോൾ ലീഡ് നില 20000-ത്തിന് മുകളിലേക്ക് ഉയർത്തി.

എൽഡിഎഫിനെ അപ്രസക്തമാക്കി വൻ ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ കുതിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. 2016-ൽ ഉമ്മൻ ചാണ്ടി നേടിയ, മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് ഭൂരിപക്ഷമായ 33,000 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി മറികടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!